മാലോകരെ,
നിണം മണക്കുന്നു ഞാൻ
വേനൽമാസ സൂര്യനിൽ
അറിയുന്നുവോ നിങ്ങൾ?
കേരദേശത്തിൻ മേഘ ച്ചുരുളുകളിൽ
നിബിഡമായ കാർമേഘങ്ങൾ വന്നു മൂടി
കൂരിരുളിൽ കഠാരകൾ അമർന്നു പൊങ്ങി
ചുടു ചോരയാൽ തണുക്കുo
ഒരുപക്ഷേ ധരണി
തണുത്തുറഞ്ഞ്ഞ നിലത്തിൽ
കാണും നമ്മൾ നിറങ്ങൾ
അതിൽ ഒന്നൊന്നായ് തെളിയും
അതിചാരുത നിറയും നിറക്കൂട്ടുകൾ
കാവിയും , ചുവപ്പും, പച്ചയും
പിന്നെ , സിന്ദൂരകുംകുമവും
Image courtesy : Pexels