അറിയുന്നുവോ നീ, ആസിഫ?
മകളെയെന്നോതുവാൻ തുടിക്കുന്നു
എൻ മനം , എന്നാൽ
യുഗങ്ങൾ പലതും കാത്തിരുന്നു ഞാൻ
ഒരു പൈതലിനായ് ...
തഴകുവാൻ, തലോടുവാൻ
മാമൂട്ടുവാൻ ...
മനം മടുക്കും ചെയ്തികളാൽ
ഉറക്കി കളഞ്ഞുവല്ലോ നിന്നെ അവർ
എൻ കർണ്ണങ്ങൾ നീറുന്നു
നിൻ തേങ്ങലിൻ അലകളാൽ
അലറി കരയുവാൻ വിതുമ്പുന്ന
ഒരച്ഛന്റെ ഹൃദയ നൊമ്പരം
അറിയില്ലൊരിക്കിലും ഈ ഉലകം, കുഞ്ഞേ
ജാതിമതഭേദങ്ങളും
നിറക്കൂട്ടുകളും ഇല്ലാത്ത
പറുദീസയിൽ നേർക്കുനേർ കാണും നീ
ലോകനാഥനെ
ഉന്നയിക്കണം നീ, ഈ ചോദ്യശരം ?
വിഭോ, കാമാന്ധരും നിൻ സൃഷ്ടികൾ തന്നെയോ?
Poem copyright +Ajay Pai 15 th April 2018
മകളെയെന്നോതുവാൻ തുടിക്കുന്നു
എൻ മനം , എന്നാൽ
വിറയ്ക്കുന്നു ഈ താത്തന്റെ വിരലുകൾ
നിന്ടെ നാമം എഴുതുമ്പോൾയുഗങ്ങൾ പലതും കാത്തിരുന്നു ഞാൻ
ഒരു പൈതലിനായ് ...
തഴകുവാൻ, തലോടുവാൻ
മാമൂട്ടുവാൻ ...
മനം മടുക്കും ചെയ്തികളാൽ
ഉറക്കി കളഞ്ഞുവല്ലോ നിന്നെ അവർ
എൻ കർണ്ണങ്ങൾ നീറുന്നു
നിൻ തേങ്ങലിൻ അലകളാൽ
അലറി കരയുവാൻ വിതുമ്പുന്ന
ഒരച്ഛന്റെ ഹൃദയ നൊമ്പരം
അറിയില്ലൊരിക്കിലും ഈ ഉലകം, കുഞ്ഞേ
ജാതിമതഭേദങ്ങളും
നിറക്കൂട്ടുകളും ഇല്ലാത്ത
പറുദീസയിൽ നേർക്കുനേർ കാണും നീ
ലോകനാഥനെ
ഉന്നയിക്കണം നീ, ഈ ചോദ്യശരം ?
വിഭോ, കാമാന്ധരും നിൻ സൃഷ്ടികൾ തന്നെയോ?
Poem copyright +Ajay Pai 15 th April 2018
No comments:
Post a Comment