ഹാ, നരാധമന്മാരെ
ആഘോഷിച്ചുവോ നിങ്ങൾ
അമ്പരന്നു നിൽക്കുന്ന
ഒരമ്മയുടെ പൈതലിന്റെ മരണം?
നടനമാടിയോ നിങ്ങൾ
അബലനാം വിതുമ്പി നിൽക്കുന്ന
ഒരുവന്റെ ജഡത്തിന്മേൽ?
വിശപ്പിന്റെ വിളിയാൽ അന്നം
നുകർന്ന ആ ചോരനെ
കിരാതൻ എന്നു ചൊന്നുവോ?
തച്ചുടച്ചില്ലയോ അവന്റെ നെഞ്ചകം?
കരുണയെന്ന സഹജ ഭാവത്തെ
നിങ്ങൾ അപഹസിച്ചുവോ?
ഒരു പിടി അന്നം ഊട്ടുവാൻ
മടിച്ച നിങ്ങൾ
വായ്ക്കരി കുത്തിനിറച്ചില്ലയോ
അവന്റെ വിശപ്പിൻ വയറ്റിൽ?
ഹാ, നരാധമന്മാരെ നിങ്ങളോ നവകേരളത്തിലെ നവമുകുളങ്ങൾ?
Copyright - Ajay Pai feb 23rd 2018.
No comments:
Post a Comment