Wednesday, July 12, 2017

അമ്മേ നാരായണ



ജ്വാലയായ് , തീ നാളമായി പ്രകാശിക്കും 
നിൻ മിഴികൾക്കു മുന്നിൽ 
വെറും ഒരു  ഏഴയായി ഞാൻ ഇതാ നില്പൂ 
അമ്മേ നാരായണ ശരണമന്ത്രത്താൽ 
അലയടിക്കും നിൻ ക്ഷേത്രാങ്കണത്തിൽ 
ഈ ധൂളികയുടെ ദീനരോദനം എന്തെ   
പ്രതിധ്വനികാത്തു ?
അമ്മതൻ മാറിലേ അമ്മിഞ്ഞപ്പാൽ 
ഉറഞ്ഞു പോയതോ, കാരണം?


copyright @ Ajay Pai July 2017

Tuesday, July 11, 2017

തിരുത്ത്‌


കണ്ണാ  നീ എൻ  ചകോരൻ 
കള്ള കണ്ണൻ , നീ  എൻ ചോരൻ 
എന്താണെൻ  അപരാധം ചൊല്ക നീ 
ചകോരൻ എന്ന് ചൊന്നതോ?
അതോ , ചോരൻ എന്ന് വിളിച്ചതോ ?
എന്തിനായ് ചാർത്തി നീ കളങ്കം 
എൻ നെറുകയിൽ 
കളഭമല്ലയോ ഉത്തമം , തിരുത്തുക നീ . 



Copyright @ Ajay Pai July 2017.

Wednesday, July 5, 2017

ആദിപാപം


ഇമ ചിമ്മാതെ നിൻ മിഴികളാൽ മെല്ലേ നീ 
എന്നെ പുൽകിയ നേരം 
കാർമേഘങ്ങൾ തൻ മിഴികൾ 
നാണത്താൽ മറച്ചു 
സൗരഭ്യം പരത്തും നിൻ അധരങ്ങളെ 
താലോലം തലോടി ഞാൻ 
ഉണർത്തട്ടെയോ നിൻ നെഞ്ചകത്തിൽ 
മധുവിധു പകരും ആദിപാപം 


copyright @ Ajay Pai