എൻ ശ്വാസമേ എന്നിൽ നിന്നും
അകന്നു പോവുന്നതെന്തെ നീ
കാണാമറയത്തു നിന്നു
കുളിർ കാറ്റു വീശുവാനോ ?
അറിയുന്നുവോ നീ -
എൻ മനതാരിൽ നീളേ നിൻ
പ്രേമത്തിൻ തളിർ മണ്ഡപങ്ങൾ
പൂത്തനേരം
ഒരു ചെമ്പനീർ ഇരുത്തു
നിൻ മുടിയിഴയിൽ വയ്ക്കുവാൻ
വെറുതെ എൻ മനം തുടിച്ചു
copyright +Ajay Pai 23rd June 2017
Image courtesy : AJ's personal archive
No comments:
Post a Comment